താലൂക്ക് ആശുപത്രിക്കായി പ്രപ്പോസല്‍
മുണ്ടക്കയം :താലൂക്ക് ആശുപത്രിക്കായി പ്രപ്പോസല്‍
ഇപ്പോള്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെ നിലയിലുള്ള ആശുപത്രിയെ താലൂക്ക് ആശുപത്രിയാക്കുവാന്‍ പ്രപ്പോസല്‍ സമര്‍പ്പിച്ചതായി കോട്ടയം ഡി എം ഒ പറയുന്നു. എന്നാല്‍ ഇതിന് കടമ്പകള്‍ ഏറെയാണ് ദൂരപരിധിയടക്കമുള്ള നിലിവലെ നിയമങ്ങള്‍ പൊളിച്ചെഴുതേണ്ടിവരും ഇതിനായി ഇപ്പോള്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി ഉള്‍പ്പെടെയുള്ളവര്‍ എത്രമാത്രം പരിശ്രമിക്കുമെന്ന് കണ്ടറിയണം. എന്നാല്‍ പ്രത്യേക പരിഗണന നല്‍കി ആശുപത്രിയില്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുവാന്‍ സാധിക്കുമെന്നാണ് ആരോഗ്യമേഖലയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.നിലവില്‍ ഒഴിവുള്ള തസ്തികകള്‍ നികത്തിയാല്‍ ഇരുപത്തിനാല് മണിക്കൂര്‍ ഒ പി സേവനം എങ്കിലും നല്‍കാന്‍ സാധിക്കുമെന്നാണ് പറയപ്പെടുന്നത്. നിലവില്‍ അറുന്നൂറോളം രോഗികളാണ് ദിവസവും ഒ പി യില്‍ ചികിത്സ തേടുന്നത്.