മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി. വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും നരകയാതന
സാമാന്യബോധം കാണിക്കണം…. ഇങ്ങനെ ദ്രോഹിക്കരുത്… റ്റി ബി ക്ക് മുന്നിലെ മരം മുറി..മുണ്ടക്കയം ടൗണിൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി മുടങ്ങി. വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും നരകയാതന
മുണ്ടക്കയം: അധികൃതർ സാമാന്യബോധം മറന്ന് പ്രവർത്തിച്ചപ്പോൾ വ്യാപാരികൾക്കും പൊതു ജനങ്ങൾക്കും നരക യാതന. മുണ്ടക്കയം ടി ബി ക്ക് മുന്നിലെ വാകമരം മുറിച്ചു നീക്കുന്നതിന് വേണ്ടി വൈദ്യുതി ലൈൻ ഓഫ് ചെയ്തത് വ്യാപാരികളെയും വിവിധ ഓഫീസ് പ്രവർത്തനങ്ങളെയും ബാധിച്ചു. ബസ് സ്റ്റാൻഡിൽ നിന്നും ടി ബി റോഡിലേക്കുള്ള ഇടനാഴിയിലെ സ്ഥാപനങ്ങളാണ് ഏറെ ബുദ്ധിമുട്ട് അനുഭവിച്ചത്. സ്ഥാപനം തുറന്നു കഴിഞ്ഞ് പലർക്കും ജീവനക്കാരെ പറഞ്ഞു വീട്ടിൽ വീട്ടിൽ വിടേണ്ടതായി വന്നു. വൻ വാടക നൽകി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ഇത് സാമ്പത്തിക നഷ്ടത്തിനും കാരണമായി. തലേദിവസമേ വിവരം അറിയിച്ചിരുന്നെങ്കിൽ മുന്നൊരുക്കങ്ങൾ നടത്താമായിരുന്നു എന്ന് വ്യാപാരികൾ പറയുന്നു.
ജില്ലയിലെ ഏകദേശം എല്ലാ സെക്ഷൻ ഓഫീസുകളിലും വൈദ്യുതി മുടക്കം അറിയിക്കുവാൻ സംവിധാനം ഉള്ളപ്പോൾ മുണ്ടക്കയം സെക്ഷൻ ഓഫീസ് മുഖം തിരിഞ്ഞു നിൽക്കുകയാണെന്ന് മുൻപേ ആരോപണമുണ്ട്.. സമൂഹമാധ്യമങ്ങൾ ശക്തമായ കാലത്ത് പത്രങ്ങളിൽ വാർത്ത കൊടുത്ത് പിറ്റേദിവസം രാവിലെ അച്ഛടിച്ചു വരുവാൻ കാത്തിരിക്കുന്ന പരിപാടിയും ഇവർ ഇടയ്ക്ക് കാണിക്കാറുണ്ട്.
ഇത്തരം പ്രവർത്തികൾക്കെതിരെ വകുപ്പുമന്ത്രിക്ക് ഉൾപ്പെടെയുള്ളവർക്ക് പരാതി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് വ്യാപാരികൾ ഉൾപ്പെടെയുള്ളവർ. എന്നാൽ മരം മുറി സംബന്ധിച്ച് പിഡബ്ല്യുഡി അധികൃതർ മുണ്ടക്കയത്തെ ഒരു ജനപ്രതിനിധിയെ അറിയിച്ചിരുന്നുവെന്നും ഇദ്ദേഹം സ്വന്തം ഫേസ്ബുക്കിൽ പോസ്റ്റി ഉത്തരവാദിത്വം തീർത്തുവെന്നും ആരോപണമുണ്ട്