കാഞ്ഞിരപ്പള്ളി ടൗൺ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ സ്വയം തൊഴിൽ ബോധവൽക്കരണ ശിൽപശാല
സ്വയം തൊഴിൽ ശിൽപശാല
കോട്ടയം: എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് വഴി നടപ്പാക്കിവരുന്ന വിവിധ
സ്വയം തൊഴിൽ പദ്ധതികളെ പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന് കാഞ്ഞിരപ്പള്ളി ടൗൺ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 29 ന് രാവിലെ 11 മണിക്ക് കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് ടൗൺ ഹാളിൽ സ്വയം തൊഴിൽ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിക്കുന്നു. കാഞ്ഞിരപ്പളളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ തങ്കപ്പൻ ഉദ്ഘാടനം ചെയ്യും. കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മയിൽ അദ്ധ്യക്ഷത വഹിക്കും. ശിൽപശാലയോടനുബന്ധിച്ച് നടത്തുന്ന ക്യാമ്പ് രജിസ്‌ട്രേഷനിൽ എംപ്ലോയ്‌മെന്റ്് എക്‌സ്‌ചേഞ്ചിൽ ലഭിക്കുന്ന എല്ലാ സേവനങ്ങളും സൗജന്യമായി ലഭിക്കും