സൗജന്യ തൊഴില്‍ മേള ഓഗസ്റ്റ് 24ന്
സൗജന്യ തൊഴില്‍ മേള
കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാലയിലെ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ കോട്ടയം മോഡല്‍ കരിയര്‍ സെന്ററിന്റെ സഹകരണത്തോടെ ഓഗസ്റ്റ് 24ന് തൊഴില്‍ മേള നടത്തും. വിവിധ പ്രൈവറ്റ് സ്‌കൂളുകളിലെ അധ്യാപക, അനധ്യാപക തകസ്തികകളിലും സഹകരണ സൊസൈറ്റിയിലെയും ധനകാര്യ സ്ഥാപനത്തിലെയും ഒഴിവുകളിലും ജോലി തേടുന്നവര്‍ക്ക് പങ്കെടുക്കാം.
പ്ലസ് ടൂ, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി, പി.ജി യോഗ്യതകളുള്ളവര്‍ക്ക് t.ly/pUhev എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍-04812731025 , 8075164727.