കൊക്കയാറ്റില്‍ പത്ത് കുടുംബങ്ങളെ രാത്രികാല ക്യാമ്പിലേക്ക് മാറ്റി
മുണ്ടക്കയം: കോട്ടയം ജില്ലയുടെ അതിര്‍ത്തി പ്രദേശമായ ഇടുക്കി ജില്ലയിലെ കൊക്കയാര്‍ വില്ലേജില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതിനാല്‍ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 10 കുടുംബങ്ങളെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. രാത്രി ഇവര്‍ ക്യാംപുകളിലേക്ക് മാറണമെന്ന് പ്രാദേശിക ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. കൊക്കയാര്‍ സിഎസ്‌ഐ ചര്‍ച്ച് പാരിഷ് ഹാളിലാണ് ക്യാംപ്. ഇവിടെ അതിശക്തമായ മഴയാണ് പെയ്യുന്നത്. ഇടുക്കി ജില്ലയില്‍ ഇന്നലെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു
2021 ഒക്ടോബറില്‍ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ 9 പേര്‍ മരിച്ചിരുന്നു. പൂവഞ്ചിയില്‍ ഏഴുപേരും കൊക്കയാറില്‍ ഒരാളും പുല്ലകയാറില്‍ ഒരാളുമാണ് മരിച്ചത്. 135 വീടുകള്‍ പൂര്‍ണമായും 106 വീടുകള്‍ ഭാഗികമായും അന്ന് നശിച്ചിരുന്നു