മലയോര മേഖലയിൽ കനത്ത മഴ മലവെള്ളപാച്ചിൽ
മലയോര മേഖലയിൽ കനത്ത മഴ മലവെള്ളപാച്ചിൽ
മുണ്ടക്കയം : കനത്ത മഴയിൽ മലവെള്ള പാച്ചിലിൽ മുണ്ടക്കയത്തും കാഞ്ഞിരപ്പള്ളിയിലും പലയിടങ്ങളിലും വെള്ളം കയറി.
മുണ്ടക്കയത്ത് മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ ബൈപാസ് റോഡിൽ രാത്രിയിൽ വെള്ളം കയറി.പുത്തെൻ ചന്ത ഭാഗത്തുള്ളവർ രാത്രിയിൽ സുരക്ഷിത മേഖലയിലേക്ക് മാറുവാൻ തയാറെടുത്തിരുന്നു
കാഞ്ഞിരപ്പള്ളിയിൽ ചിറ്റാർപുഴയിൽ നിന്ന് വെള്ളം കയറിയതോടെ മണിമല റോഡിലൂടെ ചെറുവാഹനങ്ങൾക്ക് അടക്കം കടന്നു പോകാൻ കഴിയാത്ത സ്ഥിതിയായിരുന്നു.
ഇപ്പോൾ ഇവിടെ ജലനിരപ്പ് താഴ്ന്ന് തുടങ്ങിയിട്ടുണ്ട്.അ ഞ്ചലിപ്പ, ഇരുപത്തിയാറാം മൈൽ ചങ്ങലപ്പാലം എന്നിവിടങ്ങളിലും വെള്ളം കയറി
ഇടക്കുന്നം മേഖലയിൽ കൈത്തോടുകൾ നിറഞ്ഞ് കവിഞ്ഞതോടെ രാത്രിയിൽ വീടുകളുടെ മുറ്റത്ത് വരെ വെള്ളമെത്തി.നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
രാത്രിയിൽ അതിശക്തമായ മഴയാണ് ഇവിടുണ്ടായത്.
നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്.