വാഴൂരിൽ ഹാപ്പി വില്ലേജിന് തുടക്കമായി

വാഴൂരിൽ ഹാപ്പി വില്ലേജിന് തുടക്കമായി

വാഴൂർ – മഹാത്മ ഗാന്ധി സർവ്വകലാശാലയുടെ കീഴിലുള്ള യൂണിവേഴ്സിറ്റി ഓഫ് തേർഡ് ഏജിൻ്റെ (U3A) കേരളത്തിലെ രണ്ടാമത്തെയും കോട്ടയം ജില്ലയിലെ ആദ്യത്തേതുമായ ഹാപ്പി വില്ലേജ്, വാഴൂർ കേണൽ സാരസാക്ഷൻ സെൻ്ററിൽ തുടക്കമായി. എം. ജി. യൂണിവേഴ്സിറ്റി യു ത്രീ എ ഡയറക്ടർ ഡോ: പ്രൊഫ: ടോണി കെ. തോമസ് ഉദ്ഘാടനം നിർവ്വഹിച്ചു വാഴൂർ ഗ്രാമപഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സേതുലക്ഷമി അദ്ധ്യക്ഷനായിരുന്നു. ബട്ടർഫ്ലൈ ഫൗണ്ടേഷൻ സ്റ്റേറ്റ് കോ -ഓർഡിനേറ്റർ അഡ്വ ഗീതാ സാരസ് ,യൂ ത്രീ എ മെൻ്റർ ഡോ: സി തോമസ് എബ്രാഹം , സെൻ്റർ കോ – ഓർഡിനേറ്റർ അക്കമ്മ മാത്യു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശോശാമ്മ പി.ജെ, ശ്രീകാന്ത് തങ്കച്ചൻ, പ്രൊഫ: എസ് പുഷ്ക്കലാ ദേവി , എം.എ ആന്ത്രയോസ്,റിട്ട . എസ് ഐ ജോയി തങ്കി , റിട്ട. ഡി. ഡി. ഇ പി.എസ് മാത്യു, റിട്ട. പ്രൊഫ: രാജൻ പണിക്കർ, സധീര ഉദയകുമാർ എന്നിവർ പ്രസംഗിച്ചു. തുടർന്ന് യു ത്രി എ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page