ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഡ്രൈവറുടെ മനസാന്നിധ്യത്തെ തുടർന്ന് മൺതിട്ടയിൽ ഇടിച്ചു നിറുത്തി
പീരുമേട്: ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഡ്രൈവറുടെ മനസാന്നിധ്യത്തെ തുടർന്ന് മൺതിട്ടയിൽ ഇടിച്ചു നിറുത്തി. ഇന്നലെ വൈകിട്ട് അഞ്ചോടെ തമിഴ്നാട്ടിൽ നിന്ന് സിമന്റുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര- ഡിണ്ടിക്കൽ ദേശീയ പാതയിൽ കുട്ടിക്കാനത്ത് നിന്ന് ഇറക്കം ഇറങ്ങുമ്പോഴാണ് ലോറിയുടെ ബ്രേക്ക് നഷ്ടമായത്. എന്നാൽ ഇടിപ്പിച്ചുനിർത്താൻ സ്ഥലമൊന്നും കിട്ടാതായതോടെ മണിമല സ്വദേശിയായ ഡ്രൈവർ ലോറി മുന്നോട്ടോടിച്ചു. എതിരെ വന്ന വാഹനങ്ങളെ ഇടിക്കാതെ ഡ്രൈവർ സ്വന്തം ജീവൻ പണയം വെച്ച് പി.ഡി.എസ് തേയില ഫാക്ടറിക്ക് സമീപം വരെ ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഓടിച്ചു. ദേശീയ പാതയിൽ റോഡിന്റെ വീതി കൂടിയ സ്ഥലത്ത് എത്തിയപ്പോൾ മൺതിട്ടയിലേക്ക് ലോറി ഇടിച്ചുകയറ്റുകയായിരുന്നു.
ലോറി നിറുത്തിയതിന് സമീപം കൊടും വളവും വൻഗർത്തവുമായിരുന്നു. മൺതിട്ടയിൽ ലോറി ഇടിച്ച് നിറുത്താൻ കഴിയാതിരുന്നെങ്കിൽ ക്രാഷ് ബാരിയറിൽ തട്ടി കൊക്കയിലേക്ക് ലോറി മറിയുമായിരുന്നു