അധികൃതരുടെ അവഗണനയില്‍ അടിതെറ്റി മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി.

മുണ്ടക്കയം: അധികൃതരുടെ അവഗണനയില്‍ അടിതെറ്റി മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി.സമീപപ്രദേശങ്ങളിലെ ആതുരാലയങ്ങള്‍ എല്ലാം തന്നെ വികസനത്തിന്റെ പാതയില്‍ സഞ്ചരിക്കുമ്പോഴും ചികില്‍സാ സൗകര്യങ്ങളുടെ കാര്യത്തില്‍ പതിറ്റാണ്ടുകള്‍ പിന്നലാണ് മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി.പുതിയ ബഹുനില കെട്ടിടം മാത്രമാണ് ആശുപത്രിക്ക് സ്വന്തമായിട്ടുള്ളത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കിടത്തി ചികിത്സയും ലേബര്‍ റും സൗകര്യങ്ങളും മോര്‍ച്ചറിയും ഇവിടെയുണ്ടായിരുന്നു കാലക്രമേണ ഈ സൗകര്യങ്ങള്‍ ഇല്ലാതായി.ഇപ്പോള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള ഔട്ട് പേഷ്യന്റ് വിഭാഗം മാത്രമാണ് ഇവിടെയുള്ളത്.ആശുപത്രിയുടെ വികസനത്തിനായി വിവിധ സമരങ്ങള്‍ നടന്നെങ്കിലും അവയെല്ലാം ബധിര കര്‍ണ്ണങ്ങളില്‍ പതിച്ചു. കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന താലൂക്ക് ആശുപത്രി ജനറല്‍ ആശുപത്രിയായി ഉയര്‍ത്തിയിരുന്നു ഈ ഒഴിവിലേക്ക് മുണ്ടക്കയം ഗവണ്‍മെന്റ് ആശുപത്രിയെ താലൂക്ക് ആശുപത്രിയെ ഉയര്‍ത്തണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.കോട്ടയം ജില്ലയുടെ മലയോരമേഖലയിലെ പ്രധാന ടൗണായ മുണ്ടക്കയത്ത് സ്ഥിതിചെയ്യുന്ന ഈ ആശുപത്രി എസ്റ്റേറ്റ് തൊഴിലാളികളടക്കമുള്ള സാധാരണക്കാരുടെ ഏക ആശ്രയമാണ്.  കോട്ടയം കുമളി റോഡില്‍ ഉണ്ടാകുന്ന അപകടങ്ങളില്‍ പെടുന്നവര്‍ക്കു  പോലും  പ്രാഥമിക ചികിത്സ നല്‍കുവാന്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് കഴിയുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page