അധികൃതരുടെ അവഗണന മൂലം മണിമല ബസ് സ്റ്റാന്‍ഡും പരിസരവും തകര്‍ച്ചാവസ്ഥയില്‍
മണിമല: അധികൃതരുടെ അവഗണന മൂലം മണിമല ബസ് സ്റ്റാന്‍ഡും പരിസരവും തകര്‍ച്ചാവസ്ഥയില്‍.ബസ് സ്റ്റാന്റിനുള്ളിലെ ടാറിംഗും കോണ്‍ക്രീറ്റും ബസുകള്‍ക്കും യാത്രികര്‍ക്കും ദുരിതം സമ്മാനിക്കുവാന്‍ തുടങ്ങിയിട്ട് നാളുകളായി. ബസ് കയറിവരുന്ന വഴിയില്‍ വലിയ കുഴിയായി കിടക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതു നിത്യസംഭവമാണ്. പഞ്ചായത്ത് വാടക ഈടാക്കുന്ന കെട്ടിടങ്ങളുടെ മുകള്‍ഭാഗത്ത് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ പലപ്പോഴായി അടര്‍ന്നു വീഴുന്നതും അധികാരികള്‍ അറിഞ്ഞമട്ടില്ല. 1975ല്‍ നിര്‍മിച്ച കെട്ടിടം കാലപ്പഴക്കം കൊണ്ട് തകര്‍ച്ചയിലായ അവസ്ഥയിലാണ്. ഇവിടെ നാല് കടകളും ഒപ്പം കെഎസ്ആര്‍ടിസി ഓഫീസും വെയിറ്റിംഗ് ഷെഡും പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളാവൂര്‍ പഞ്ചായത്തിലെ ആറാം വാര്‍ഡിലാണ് ബസ് സ്റ്റാന്‍ഡ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ തനതുവരുമാനം കൂടുതല്‍ നേടിയെടുക്കവാന്‍ സാധ്യതയുള്ള മണിമല ബസ്സ്റ്റാന്റിനോട് വെള്ളാവൂര്‍ ഗ്രാമപഞ്ചായത്തും താല്പര്യം കാണിക്കുന്നില്ല എന്നതാണ് സത്യം.