കേബിള്‍ മോഷണശ്രമത്തിനിടയില്‍ മൂന്നുപേര്‍ അറസ്റ്റില്‍
കേബിള്‍ മോഷണശ്രമത്തിനിടയില്‍ മൂന്നുപേര്‍ അറസ്റ്റില്‍
പാലാ : ബിഎസ്എന്‍എല്‍ കേബിള്‍ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് മലേപ്പറമ്പില്‍ ജിജോ എം.കെ (42), ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് പാലക്കുന്നേല്‍ അഫ്‌സല്‍ ഖാന്‍ പി.എ (48), ചിറക്കടവ് ശാന്തിഗ്രാം കോളനി ഭാഗത്ത് ശ്യാംനിവാസില്‍ ശ്യാംകുമാര്‍ (43) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിക്കിടെ വെളുപ്പിനെ മൂന്നു മണിയോടുകൂടി ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് മുകളിലൂടൈയുളള ടെലിഫോണ്‍ കേബിളുകള്‍ ഹാക്‌സോ ബ്‌ളേഡ് ഉപയോഗിച്ച് മുറിച്ചെടുത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മൂവരെയും പിടികൂടുകയായിരുന്നു. പോലീസിനെ കണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ സാഹസികമായാണ് പോലീസ് സംഘം പിടികൂടിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ ഇവര്‍ ഇതിനു മുന്‍പും ഇത്തരത്തില്‍ സമാനമായ മോഷണം നടത്തിയതായി പോലീസിനോട് പറഞ്ഞു. പാലാ സ്റ്റേഷന്‍ എസ്.ഐ ബിജു ചെറിയാന്‍, സി.പി.ഓ മാരായ അഖിലേഷ്, ദീപ്ത്, സിനോജ് എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ മൂവരെയും റിമാന്‍ഡ് ചെയ്തു.