കോട്ടയം ജില്ലയില്‍ ഇന്ന് (31/07//2024) നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

കോട്ടയം ജില്ലയില്‍ ഇന്ന് (31/07//2024) നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങള്‍

കോട്ടയം: ജില്ലയില്‍ ഇന്ന് (31.07.2024) നിരവധി സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും.

വാകത്താനം ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലുള്ള, അട്ടച്ചിറ, പൂണൊലിക്കല്‍ ,സി. എസ്. ഐ, പാണുകുന്ന് എന്നീ ഭാഗങ്ങളില്‍ 31-07-2024 ബുധനാഴ്ച രാവിലെ 9 മണി മുതല്‍ വൈകുന്നേരം 6 മണി വരെ വൈദ്യൂതി മുടങ്ങും.

കൂരോപ്പട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള ഇടയ്ക്കാട്ടുകുന്ന്, ശാന്തിഗിരി ട്രാന്‍സ്‌ഫോര്‍മറുകളില്‍ ( 31/07/2024) രാവിലെ 9 മുതല്‍ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.

പാമ്പാടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള റിലയന്‍സ്, സിംഹാസനപ്പള്ളി എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ (31/07/2024) രാവിലെ 9 മുതല്‍ 5 മണി വരെ വൈദ്യുതി മുടങ്ങും.

ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ (31/7/24) എല്‍ ടി ലൈനില്‍ ടച്ചിങ് ക്ലിയറന്‍സ് നടക്കുന്നതിനാല്‍ പെരിങ്ങാലി ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ രാവിലെ 8.30 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്.

കുറിച്ചി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന മാത്തന്‍കുന്ന്, പ്ലാമൂട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളുടെ കീഴില്‍ വരുന്ന സ്ഥലങ്ങളില്‍ 31/07/2024ന് രാവിലെ 9:30 മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്.

മീനടം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയിലുള്ള മാളികപ്പടി, തട്ടാന്‍ കടവ്, തകിടി ജംഗ്ഷന്‍, തകിടി പമ്പ് ഹൗസ്, മുണ്ടിയാക്കല്‍ പന്നിക്കോട്ടുപടി ട്രാന്‍സ്‌ഫോര്‍മറകളില്‍ (31/07/24) 9:30 മുതല്‍ 5 വരെയും മാവേലി, മീനടം പോസ്റ്റ് ഓഫീസ് ട്രാന്‍സ്‌ഫോര്‍മറകളില്‍ ഭാഗികമായും വൈദ്യുതി മുടങ്ങും.

പുതുപ്പള്ളി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മന്ദിരം ജംഗ്ഷന്‍ ,മന്ദിരം ഹോസ്പിറ്റല്‍,ആശ്രമം, മണിയമ്പാടം, ഐ പി സി സെമിനാരി, ടി എസ് ആര്‍, മാടപ്പള്ളി റബേഴ്‌സ് ,നാഗപുരം,മുക്കാട് എന്നീ ട്രാന്‍സ്‌ഫോര്‍മറുകളില്‍ (31/7/24)രാവിലെ 9:30 വൈകുന്നേരം 5:30 മണി വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page