ഈരക്കയം ചെക്ക്ഡാമിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു
കോട്ടയം: സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ ഉൾനാടൻ ജലാശയത്തിലെ മത്സ്യസമ്പത്തിന്റെ സംയോജിത പരിപാലനം പദ്ധതി 2024-25 (വേമ്പനാട് പദ്ധതി) പ്രകാരം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിക്കുന്ന ഓപ്പൺ വാട്ടർ റാഞ്ചിംഗ് പരിപാടിയുടെ ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ നിർവഹിച്ചു. ഈരക്കയം ചെക്ക്ഡാമിൽ കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചുകൊണ്ടായിരുന്നു ഉദ്ഘാടനം. ഈരാറ്റുപേട്ട നഗരസഭ ക്ഷേമകാര്യ സമിതി അധ്യക്ഷൻ പി.എം. അബ്ദുൾഖാദർ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്.ആർ. ശശിധരൻ ജനപ്രതിനിധികൾ ഫിഷറീസ് ഉദ്യോഗസ്ഥർ, മത്സ്യകർഷകർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.