പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു
മൊബൈൽ മോഷണം: യുവാവ് അറസ്റ്റിൽ.
പൊൻകുന്നം : പൊൻകുന്നത്തെ മുസ്ലിം പള്ളിയിലെ ഇമാമിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശി മുഹമ്മദ് താഹിർ (41) എന്നയാളെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞമാസം 27ആം തീയതി രാത്രിയോടുകൂടി പൊൻകുന്നം മുസ്ലിം പള്ളിയിൽ അതിക്രമിച്ചു കയറി ഇമാം താമസിക്കുന്ന മുറിയുടെ ജനൽ പാളി തുറന്ന് മേശയിൽ വച്ചിരുന്ന പതിനയ്യായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ ചേർത്തലയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾ പള്ളികൾ കേന്ദ്രീകരിച്ച് മോഷണം നടത്തിയിരുന്നതായും 2023 മാർച്ച് മാസം പുനലൂർ ഉള്ള മുസ്ലിം പള്ളിയിൽ നിന്നും ലാപ്ടോപ്പും, മൊബൈൽഫോണും, ഹാർഡ് ഡിസ്കും, പെൻഡ്രൈവും മോഷ്ടിച്ചിരുന്നതായും ഇയാൾ പോലീസിനോട് പറഞ്ഞു. പൊൻകുന്നം സ്റ്റേഷൻ എസ്.എച്ച്. ഓ ദിലീഷ്.ടി, എസ്.ഐ മാരായ ഹരിഹരകുമാർ, മനോജ് കെ.ജി, സി.പി.ഓ മാരായ സതീഷ്.ആർ, പ്രദീപ് വി.ആർ, വിനീത് ആർ.നായർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.