യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍
യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്നയാള്‍ അറസ്റ്റില്‍.
പള്ളിക്കത്തോട് : യുവാവിനെ മരക്കമ്പുകൊണ്ട് ആക്രമിച്ചുകൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന മുഖ്യപ്രതി പോലീസിന്റെ പിടിയിലായി. ആനിക്കാട് മുണ്ടന്‍ കവല ഭാഗത്ത് വള്ളാംതോട്ടം വീട്ടില്‍ സുധിമോന്‍. വി.എസ് (22) നെയാണ് പള്ളിക്കത്തോട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും സുഹൃത്തുക്കളും ആനിക്കാട് സ്വദേശിയായ യുവാവിനെ മുണ്ടന്‍ കവല ഭാഗത്ത് വച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞ ഇയാളെ പരാതിയെ തുടര്‍ന്ന് പള്ളിക്കത്തോട് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു. പള്ളിക്കത്തോട് സ്റ്റേഷന്‍ എസ്.എച്ച്.ഓ ടോംസണ്‍ കെ.പി, എ.എസ്.ഐ റെജി, സി.പി.ഓ മാരായ വിനോദ്, അന്‍സീം, മധു, സക്കീര്‍ എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കി.