കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി
കന്യാസ്ത്രീയെ മഠത്തില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി.
പുതുവേലി : കോട്ടയം വെളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
കാഞ്ഞിരമല ആരാധന മഠത്തില്‍ ധ്യാനത്തിനായി എത്തിയ കാഞ്ഞിരപ്പള്ളി സ്വദേശിനിയായ കന്യാസ്ത്രീ ആന്‍മരിയ(51) യാണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ എട്ടാം തീയതിയാണ് സിസ്റ്റര്‍ ആന്‍മരിയ ധ്യാനത്തിനായി ആശ്രമത്തില്‍ എത്തിയത്, രാമപുരം എസ്എച്ച് ഒ, പാലാ ഡിവൈഎസ്പി, ഫോറന്‍സിക് വിഭാഗം, വിരലടയാള വിദഗ്ധരുടെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി