പാചക വാതക സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണം
പാചക വാതക സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണം
കാഞ്ഞിരപ്പള്ളി: പൊൻകുന്നം മേരിമാതാ, ഭാരത് എന്നീ പാചക ഏജൻസികളിൽ നിന്നുമുള്ള സിലിണ്ടർ വിതരണം കാര്യക്ഷമമാക്കണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.കാത്തിരപ്പള്ളി, ചിറക്കടവ് പഞ്ചായത്തുകളിലെ ഉൾപ്രദേശത്തുള്ള ഉപഭോക്താക്കൾ സിലിണ്ടർ ഒന്നിന് 20 ഉം 30 ഉം രൂപ അഡീഷണലായി കൊടുത്ത് സിലിണ്ടറും ബുക്കും കടകളിലും മറ്റും കൊടുക്കേണ്ട സ്ഥിതിയാണു്. ഇവിടെ കൊണ്ടുവരാനും തിരികെ കൊണ്ടു പോകുവാനും ഓട്ടോയുടെ സഹായം തേടുകയും വേണം. ഒരു സിലിണ്ടർ എടുക്കുമ്പോൾ ഉപഭോക്താവ് അഡീഷണലായി 100 രുപ കൂടി ചെലവഴിക്കേണ്ട സ്ഥിതിയാണുള്ളത്. ഉൾപ്രദേശങ്ങളിൽ ആഴ്ചയിൽ രണ്ടു വട്ടവും സിലിണ്ടർ എത്തിച്ച് ഉപഭോക്താക്കളുടെ ദുരിതം ഒഴിവാക്കുവാൻ അടിയന്തിര നടപടി വേണമെന്ന് ഉപഭോക്താക്കൾ ആവശ്യപ്പെട്ടു