എരുമേലിയിൽ അനധികൃത അറവുശാല ആരോഗ്യവകുപ്പ് അടപ്പിച്ചു
എരുമേലിയിൽ അനധികൃത അറവുശാല ആരോഗ്യവകുപ്പ് അടപ്പിച്ചു
എരുമേലി : നേർച്ചപ്പാറയിൽ പരിസര മലിനീകരണം നടത്തി അനധികൃതമായി പ്രവർത്തിച്ച അറവുശാല ആരോഗ്യവകുപ്പ് അടപ്പിച്ചു. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നടപടി. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ, അറവുശാല വൃത്തിഹീനമായും അറവുശാലയിലെ മാലിന്യങ്ങൾ തുറസായസ്ഥലത്തേക്ക് തള്ളുന്ന തായും കണ്ടെത്തി.
പഞ്ചായത്തിന്റെ ലൈസൻസോ, ആരോഗ്യവകുപ്പിന്റെ തടസ്സരഹിത സർട്ടിഫിക്കറ്റോ ഇല്ലാതെയാണ് പ്രവർത്തനം. അറവു ശാലയ്ക്ക് സ്റ്റോപ് മെമ്മോ നൽകിയതായും ചൊവ്വാഴ്ച എരുമേലി ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിൽ റിപ്പോർട്ട് നൽകുമെന്നും എരുമേലി സാമൂഹിക ആരോ ഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.ആർ. ഷാജിമോൻ കറുകത്ര പറഞ്ഞു.