മുണ്ടക്കയം ഗവ: ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി ഡി എം ഒ

മുണ്ടക്കയം ഗവ: ആശുപത്രി താലൂക്ക് ആശുപത്രിയായി
ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി ഡി എം ഒ
മുണ്ടക്കയം: മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക് ആശുപത്രിയായി ഉയര്‍ത്തുന്നതിന് പ്രപ്പോസല്‍ സമര്‍പ്പിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍.ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം,എ്‌സ് റേ,ലാബ്,സ്‌കാനിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ അജീഷ് വേലനിലം കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മറ്റിയില്‍ സമര്‍പ്പിച്ച പരാതിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമര്‍പ്പിച്ച മറുപടിയിലാണ് മുണ്ടക്കയം ഗവര്‍മെന്റ് ആശുപത്രി താലൂക്ക്  ആശുപത്രിയായി  ഉയര്‍ത്തുന്നതിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചതായി അറിയിച്ചത്.എക്‌സ് റേ  സംവിധാനമൊരുക്കുന്നതിനുള്ള പണികള്‍ നടന്നുവരുന്നതായും ആശുപത്രിയുടെ ഗ്രേഡ് പ്രകാരം സ്‌കാനിംഗ്,ഡയാലിസിസ് യൂണിറ്റ് സംവിധാനമൊരുക്കുവാന്‍ കഴിയില്ലെന്നും ഇരുപത്തിനാല് മണിക്കൂര്‍ ഡോക്ടറുടെ സേവനം ഏര്‍പ്പെടുത്തുവാനുള്ള  പോസ്റ്റ് സ്ഥാപനത്തില്‍ ഇല്ലെന്നും ഡി എം ഒ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page