മൂക്കംപെട്ടി അരുവിക്കലിൽ വീട്ടുമുറ്റത്തെ കൂട്ടിൽ കിടന്ന നായയെ ആക്രമിച്ച അജ്ഞാത ജീവിയെ കണ്ടെത്തുന്നതിനു വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു
എരുമേലി ∙ മൂക്കംപെട്ടി അരുവിക്കലിൽ വീട്ടുമുറ്റത്തെ കൂട്ടിൽ കിടന്ന നായയെ ആക്രമിച്ച അജ്ഞാത ജീവിയെ കണ്ടെത്തുന്നതിനു വനം വകുപ്പ് ക്യാമറ സ്ഥാപിച്ചു.
പുളിക്കൽ സനീഷ് സജീവിന്റെ വീട്ടിൽ കൂട്ടിൽ കിടന്ന നായയെ ചൊവ്വാഴ്ച രാത്രി 2 തവണയാണു അജ്ഞാത ജീവി ആക്രമിച്ചത്. പുലിയാണെന്ന് നാട്ടുകാർ സംശയം പ്രകടിപ്പിച്ചു.. എന്നാൽ പുലിയാണെന്ന് സംശയിക്കത്തക്ക വിധത്തിലുളള കാൽപാടുകൾ പരിസരങ്ങളിൽ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പരിസരത്തുനിന്ന് മുരൾച്ച കേട്ടതായി പരിസരവാസികൾ പറയുന്നതിന്റെ അടിസ്ഥാനത്തിലാണ് ക്യാമറ സ്ഥാപിച്ചതെന്നും റേഞ്ച് ഓഫിസർ കെ. ഹരിലാൽ പറഞ്ഞു. 2 ക്യാമറകളാണു കൂടിനു പരിസരത്തു സ്ഥാപിച്ചത്