കോട്ടയം ടൗണിൽ കെഎസ്ആർടിസി ബസ്സിൽ പെരുവന്താനം സ്വദേശിയായ കോൺഗ്രസ് നേതാവിന്റെ വൺ മാൻ ഷോ
കോട്ടയം: കോട്ടയം ടൗണിൽ കെഎസ്ആർടിസി ബസ്സിൽ പെരുവന്താനം സ്വദേശിയായ കോൺഗ്രസ് നേതാവിന്റെ വൺ മാൻ ഷോ അതിരുവിട്ടപ്പോൾ സർവീസ് തന്നെ മുടങ്ങുന്ന സ്ഥിതിയിൽ എത്തി. ബുധനാഴ്ച വൈകിട്ട് നാലെ മുക്കാലിന് കോട്ടയത്തുനിന്നും മുണ്ടക്കയത്തേക്ക് വന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസിൽ (RAA 149) ആയിരുന്നു സംഭവം. മദ്യലഹരിയിൽ സ്ത്രീകളുടെ സീറ്റിൽ ഇരുന്ന ഇയാളോട് പലതവണ മാറിയിരിക്കുവാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. ഒടുവിൽ ശാസ്ത്രി റോഡിൽ കൂടുതൽ സ്ത്രീ യാത്രികർ കയറിയപ്പോൾ ബസ്സ് നിർത്തിയിട്ട് ജീവനക്കാർ ഹോം ഗാർഡിന്റെ സഹായം തേടിയെങ്കിലും നേതാവ് കുലുങ്ങിയില്ല. ഒടുവിൽ ഹോം ഗാർഡ് ടൗണിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരെ വിളിച്ചുവരുത്തിയപ്പോൾ നേതാവ് പുറകിലെ സീറ്റിലേക്കു മാറി.
ഏതാനും മാസങ്ങൾക്കു മുമ്പ് മദ്യലഹരിയിൽ ആറാടിയെ നേതാവിനെ സ്വകാര്യ ബസ്സുകാർ പാറത്തോട്ടിൽ ഇറക്കി വിട്ടിരുന്നു . റോഡരികിൽ നാലുകാലിൽ നിന്ന ഇയാളെ നാട്ടുകാർ അതുവഴി വന്ന വാഹനത്തിൽ കയറ്റി പെരുവന്താനത്തേക്ക് വിടുകയായിരുന്നു. രണ്ട് അക്ഷര പേരിന്റെ കൂടെ പെരുവന്താനം ചേർത്താണ് ഇയാൾ പാർട്ടിയിൽ അറിയപ്പെടുന്നത് ( നിയമപരമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ലാത്തതിനാൽ ഈ വ്യക്തിയുടെ പേര് വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ല….)