സുബ്രുതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി എച്ച് എസ് എസ് ടീം ചാമ്പ്യൻമാരായി
കാഞ്ഞിരപ്പള്ളി: കോട്ടയം ആർപ്പൂക്കരയിൽ വെച്ചു നടന്ന അണ്ടർ പതിനേഴ് ഗേൾസ് വിഭാഗം സുബ്രുതോ കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ജി എച്ച് എസ് എസ് ടീം ചാമ്പ്യൻമാരായി. ഇതോടെ പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന മത്സരത്തിലേക്ക് പങ്കെടുക്കുവാനും സ്കൂൾ ടീം യോഗ്യത നേടിയിട്ടുണ്ട്