പൊൻകുന്നം – തമ്പലക്കാട് – കപ്പാട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ.
കാഞ്ഞിരപ്പള്ളി: പൊൻകുന്നം – തമ്പലക്കാട് – കപ്പാട് റോഡ് തകർന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ. ഇതുവഴിയുണ്ടായിരുന്ന ബസുകളെല്ലാം ഇപ്പോൾ സർവീസ് നിർത്തി. ഈരാറ്റുപേട്ട – കാഞ്ഞിരപ്പള്ളി റോഡിലൂടെ എത്തുന്ന വാഹനങ്ങൾക്ക് കാഞ്ഞിരപ്പള്ളി ടൗണിലെ ഗതാഗത കുരുക്കിൽപ്പെടാതെ പൊൻകുന്നത്ത് എത്താനുളള ഏറ്റവും എളുപ്പവഴിയാണ് റോഡ്. പത്തോളം സ്കൂളുകളുടെ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ആശ്രയിക്കുന്ന റോഡാണിത്. തെക്കൻ കേരളത്തിൽനിന്ന് വാഗമൺ ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ഏറ്റവും ദൂരക്കുറവുള്ള വഴിയും ഇതാണ്. മുൻ ബജറ്റുകളിൽ പണം അനുവദിച്ചെന്നു പറയുന്നതല്ലാതെ യാതൊരു നടപടിയും നടത്തിയിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു