മരങ്ങളും കാടുകളും വളർന്നു പാലം അപകടഭീഷണിയിൽ
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പേട്ടക്കവലയില്‍ ചിറ്റാര്‍ പുഴയ്ക്ക് കുറുകെയുള്ള പാലത്തിന്റെ തൂണുകളില്‍ മരങ്ങളും കാടുകളും വളർന്നു പാലം അപകടഭീഷണിയിൽ. കരിങ്കല്ലില്‍ നിര്‍മിച്ചിരിക്കുന്ന പാലത്തിന്റെ തൂണുകളുടെ ഇരുഭാഗത്തും ആൽ ഉൾപ്പെടെയുള്ള മരങ്ങളും കാടുകളുമാണ് വളര്‍ന്നിരിക്കുന്നത്. ഇടയ്ക്ക് ഇവ വെട്ടി ഒതുക്കുമെങ്കിലും പൂര്‍ണമായി നശിപ്പിക്കുന്നതിനു നടപടിയെടുക്കാറില്ല. മരങ്ങളുടെ വേരുകള്‍ തൂണുകളിലേക്ക് ആഴ്ന്നിറങ്ങുന്നുണ്ട്. ഭാവിയില്‍ പാലത്തിന്റെ തൂണുകള്‍ക്കു കേടുപാടുണ്ടാക്കുന്ന തരത്തിലാണ് കാടുകള്‍ വളരുന്നത്. പാലത്തിന്റെ തൂണുകളിലെ മരങ്ങൾ വെട്ടിമാറ്റാനും പുഴ ശുചിയാക്കാനും നടപടി വേണമെന്നാണ് ആവശ്യമുയരുന്നത്