എൻ ഐ ഒ എസ് പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം
മുണ്ടക്കയം : പ്ലസ്ടു (NIOS 6 മാസം) പരീക്ഷയിൽ മുണ്ടക്കയം BSM COLLEGE ൽ ഈ വർഷവും മികച്ച വിജയം.പരീക്ഷ എഴുതിയ 98% വിദ്യാർത്ഥികളും ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി.1984 മുതൽ കൂട്ടിക്കൽ ,മുണ്ടക്കയം മേഖലയിലെ നിരവധി വിദ്യാർത്ഥികൾക്ക് അക്ഷരവെളിച്ചം നൽകിയ സ്ഥാപനമാണ് ഈ വർഷവും ഉന്നതവിജയത്തിൻ്റെ പടവുകൾ കയറി നിൽക്കുന്നത്. വിജയികളെ പ്രിൻസിപ്പൽ പി. പി ജോഷി, അധ്യാ പകരയായ ജിജി എം, മനീഷ് മോഹൻ,ഷിബി ഫിലിപ്പ്,ജെമിനി മാത്യു, അതുല്യാ രാജു, നീതു ഷാജി തുടങ്ങിയവർ അനുമോദിച്ചു.