ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം പി.എസ്.സിയുടെ ഇടുക്കി ജില്ലാ ഓഫീസില്‍
കോട്ടയം: കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍(മാത്തമാറ്റിക്‌സ്-മലയാളം മീഡിയം ) (ഒന്നാം എന്‍.സി.എ- ഹിന്ദു നാടാര്‍) (കാറ്റഗറി നമ്പര്‍ 211/2023) തസ്തികയിലേക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അഭിമുഖം പി.എസ്.സിയുടെ ഇടുക്കി ജില്ലാ ഓഫീസില്‍ ജൂലൈ മൂന്നിന് രാവിലെ 10ന് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഒ.ടി.ആര്‍ പ്രൊഫൈല്‍ വഴിയും എസ്.എം.എസ് മുഖേനയും അറിയിപ്പ് നല്‍കിയിട്ടുണ്ട്. അസല്‍ തിരിച്ചറിയല്‍ രേഖ, യോഗ്യത, വെയ്‌റ്റേജ്, കമ്മ്യൂണിറ്റി തെളിയിക്കുന്ന അസല്‍ രേഖകള്‍, വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം പി.എസ്.സിയുടെ ഇടുക്കി ജില്ലാ ഓഫീസില്‍ ഉദ്യോഗാര്‍ഥികള്‍ നേരിട്ട് ഹാജരാകണം. പ്രൊഫൈലില്‍ ലഭ്യമാക്കിയിരിക്കുന്ന അഡ്മിഷന്‍ ടിക്കറ്റ്, ബയോഡേറ്റ എന്നിവ ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് ഇന്റര്‍വ്യൂ സമയത്ത് നല്‍കണം.