പട്ടയ ഭൂമിയിലെ മരം മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്നത് പരിഗണനയില്‍: മന്ത്രി കെ.രാജന്‍
പട്ടയ ഭൂമിയിലെ മരം മുറിക്കാന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കുന്നത് പരിഗണനയില്‍: മന്ത്രി കെ.രാജന്‍
എരുമേലി : കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് പ്രകാരം കൈവശ ഭൂമിക്ക് പട്ടയം ലഭിച്ച കൃഷിക്കാര്‍ക്ക് തങ്ങളുടെ കൈവശത്തിലുള്ള ഭൂമിയില്‍ പട്ടയം ലഭിച്ചതിനുശേഷം നട്ട് വളര്‍ത്തിയതും, കിളിര്‍ത്ത് വന്നതുമായ ചന്ദനം ഒഴികെയുള്ള എല്ലാ വൃക്ഷങ്ങളും വെട്ടിയെടുക്കുന്നതിന് അധികാരം നല്‍കുന്ന ചട്ട ഭേദഗതി ഗവണ്‍മെന്റിന്റെ പരിഗണനയില്‍ ആണെന്നും,നിയമ വകുപ്പില്‍ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മരം മുറിക്കുന്നതിന് കര്‍ഷകരുടെ അവകാശം ഉറപ്പുവരുത്തിക്കൊണ്ട് ചട്ട ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ അറിയിച്ചു. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ എരുമേലി തെക്ക്, എരുമേലി വടക്ക് , കോരുത്തോട് തുടങ്ങിയ വില്ലേജുകളിലെ കര്‍ഷകര്‍ ഉള്‍പ്പടെ സംസ്ഥാനത്തെ പട്ടയ ഭൂമി കൈവശമുള്ള മുഴുവന്‍ കൃഷിക്കാരും അനുഭവിക്കുന്ന ദുരിതം ചൂണ്ടിക്കാണിച്ച് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ അവതരിപ്പിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. പട്ടയം ലഭിച്ചശേഷം കര്‍ഷകര്‍ നട്ടുവളര്‍ത്തിയതും, കിളിര്‍ത്ത് വന്നതുമായ വൃക്ഷങ്ങളുടെ അവകാശം കര്‍ഷകര്‍ക്ക് തന്നെ ലഭിക്കണം എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി വ്യക്തമാക്കി. ഇപ്രകാരമുള്ള വൃക്ഷങ്ങള്‍ മുറിച്ചെടുക്കുന്നതിന് കര്‍ഷകര്‍ക്ക് അവകാശം നല്‍കിക്കൊണ്ട് 2020 ല്‍ പുറപ്പെടുവിച്ചിരുന്ന റവന്യൂ വകുപ്പിന്റെ 261-)o നമ്പര്‍ ഉത്തരവ് മുട്ടില്‍ മരം മുറി കേസിനെ തുടര്‍ന്ന് റദ്ദാക്കപ്പെട്ടതാണ് കര്‍ഷകര്‍ക്ക് വിനയായി ഭവിച്ചത്