എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ഥാപകദിനം ആഘോഷിച്ചു
എസ്ഡിപിഐ സ്ഥാപക ദിനം ആഘോഷിച്ചു
കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടിയുടെ പതിനാറാമത് സ്ഥാപകദിനം ആഘോഷിച്ചു. പാർട്ടി മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡണ്ട് അലി അക്ബർപതാക ഉയർത്തി.മധുര പലഹാരങ്ങൾ വിതരണം ചെയ്തു.തുടർന്ന് പാർട്ടി സന്ദേശം മണ്ഡലം കമ്മിറ്റിയംഗം സിയാജ് വട്ടകപാറ അവതരിപ്പിച്ചു.
അടിസ്ഥാന ജനവിഭാഗങ്ങളുടെയും പാർശ്വവൽകൃത സമൂഹങ്ങളുടെയും ഒരു ഐക്യനിര കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്നും സ്ഥാപകദിന ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹംപറഞ്ഞു.
മണ്ഡലം സെക്രട്ടറി വിഎസ് അഷറഫ്, നേതൃത്വങ്ങളായ നിജാസ് കെകെ, ബാദുഷ തൈപറമ്പിൽ, എൻഎം ജലാൽ, തുടങ്ങിയവർ സംബന്ധിച്ചു.
മണ്ഡലം തലത്തിലുള്ള വിവിധ പഞ്ചായത്തിലെ ബ്രാഞ്ചുകളായ പത്തനാട്, ചാരംപറമ്പ് ,വാഴൂർ ചാമംപതാൽ, കാനം,മണങ്ങല്ലൂർ, പട്ടിമറ്റം മോദീൻ പറമ്പ് ,പട്ടിമറ്റം അമൻ നഗർ, പൂതക്കുഴി, പാറക്കടവ്, ഒന്നാം മൈൽ ബ്രാഞ്ചുകളിൽ പതാകയുയർത്തുകയും മധുരംനൽകുകയും ചെയ്തു.
തുടർന്ന് പാർട്ടിയുടെ സ്ഥാപക ദിനത്തോടനുബന്ധിച്ച് സന്നദ്ധ സേവന പ്രവർത്തനങ്ങൾ, ശുചീകരണ പ്രവർത്തനങ്ങൾ, തകർന്ന് കിടക്കുന്ന റോഡിൻ്റെ കുഴികൾ കോൺക്രീറ്റ് ചെയ്ത് അടച്ചും രക്തദാനം നൽകുന്നവരുടെ കൂട്ടായ്മ രൂപീകരണം, തുടങ്ങിയ പൊതുപ്രവർത്തനങ്ങൾ നടത്തി