ഹിദായ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണോദ്ഘാടനം
വെംബ്ലി : ഹിദായ ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിർമ്മാണോദ്ഘാടനം ഹാർമണി കോൺഫറൻസ് വിപുലമാക്കാൻ വെംബ്ലി കമ്യൂണിറ്റി ഹാളിൽ ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം തീരുമാനിച്ചു. നാടിൻ്റെ മുഖശ്ചായ മാറ്റി വികസന കുതിപ്പിന് ഈ സ്ഥാപനങ്ങളുടെ വരവ് പ്രയോജനകരമാവുമെന്നു യോഗം അഭിപ്രായപ്പെട്ടു.
ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായി ജനപ്രതിനിധികളായ കെ.എൽ ദാനിയേൽ ചെയർമാനും സജിത് കെ ശശി ജനറൽ കൺവീനറുമായി 501 അംഗ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.
ചെയർമാൻ നൗഷാദ് വെംബ്ലിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിജോയ് ജോസ് ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി ഉബൈദുല്ല അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ കെ.എൽ. ദാനിയേൽ, സജിത് കെ. ശശി , അഡ്വ വി.ജെ. സുരേഷ് കുമാർ, ജിയാഷ് കരിം, അബു ഉബൈദത്ത്, സ്വർണ്ണലതാ അപ്പുകുട്ടൻ, പി.വി. വിശ്വനാഥൻ, ഡോ: സ്മിത ,കെ. ഇ.ഹബിബ്, സണ്ണി തുരുത്തി പള്ളി, എം. രവീന്ദ്രൻ, ഇ എൻ , ശ്രീകുമാർ, കെ.ടി. മോഹനൻ , കെ. എൻ. രാജു,പി ജെ വർഗീസ് ഈപ്പൻ മാത്യു ,കൊപ്ലി ഹസൻ, പി.ബി. ശ്രീനിവാസൻ, സഫ്‌വാൻ അൽ അദനി , സൽമാൻ അസ്ഹരി,സണ്ണി തട്ടുങ്കൽ,
ഐസി വിപിൻ, കെ. ഇസ്മായിൽ, നവാസ് പുളിക്കൽ എന്നിവർ സംസാരിച്ചു.
കെ.കെ. നൗഷാദ്, പി.എം ഇബ്രാഹിം, അനസ് മുഹമ്മദ്, അഷറഫ് മൗലവി, പി.എ. അസീസ്, പി.എം. ഹനീഫ , പി.എച്ച്. നാസർ,മുഹമ്മദ് റാഫി, ഒ.എം നിസാം എന്നിവർ നേതൃത്വം നൽകി. എന്നിവർ
സിവിൽ സർവീസ് കോച്ചിങ് സെൻറർ, വിദേശ ഭാഷ പഠന കേന്ദ്രം , പി.എസ് സി കോച്ചിങ് സ്കിൽ ഡവലപ്പ് മെൻ്റ് എന്നിവയാണ് വെംബ്ലി ഗ്രീൻ വില്ലേജിൽ നിർമിക്കുന്ന സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന സേവനം