കാഞ്ഞിരപ്പള്ളി – എരുമേലി റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടിയായി
കാഞ്ഞിരപ്പള്ളി – എരുമേലി റോഡിലെ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടിയായി
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി – ഏരുമേലി റോഡിലെ മേരി ക്വീന്‍സ് ആശുപത്രി ജംഗ്ഷനില്‍ തുടങ്ങി കുളപ്പുറം ഒന്നാം മൈല്‍ ഭാഗത്തു വരെ സ്ഥിരമായി ഉണ്ടാക്കുന്ന വാഹനാപകടങ്ങള്‍ ഒഴിവാക്കുവാന്‍ നടപടി സ്വീകരിക്കുവാന്‍ തീരുമാനമായി.
ഇതിന്റെ ഭാഗമായി റോഡിന്റെ വിവിധ ഭാഗങ്ങളില്‍ സ്പീഡ് ബ്രേയ്ക്കറുകള്‍ സ്ഥാപിക്കും.റോഡിന്റെ ഇരുവശത്തേയും കാടുകള്‍ വെട്ടി മാറ്റി ഇന്റ്റര്‍ ലോക്ക് കട്ട പാകും .റോഡിന് സംരക്ഷണഭിത്തി കെട്ടും .റോഡിന്റെ വശങ്ങളില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും.വേഗത നിയന്ത്രണമുന്നറിയിപ്പ് ലൈറ്റ് സ്ഥാപിക്കുവാനും തീരുമാനമായി. മണിക്കൂറില്‍ മുപ്പതു കിലോമീറ്റര്‍ ദൂരത്തില്‍ വാഹന വേഗത നിയന്ത്രിക്കുവാനും നടപടി സ്വീകരിക്കും. അഡ്വ.സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എം എല്‍ എ, പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ട് കെ കെ ശശികുമാര്‍,പഞ്ചായത്ത് അംഗങ്ങളായ സിന്ധു മോഹന്‍, ടി രാജന്‍, വി എം ഷാജഹാന്‍, റവന്യു-പൊതുമരാമത്ത് – മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് സ്ഥലത്ത് എത്തി പരിശോധന നടത്തിയത്.
ചിത്രവിവരണം: സ്ഥിരമായി വാഹനാപകടങ്ങള്‍ ഉണ്ടാകുന്ന കാഞ്ഞിരപള്ളി – എരുമേലി റോഡിലെ 26-ാം മൈല്‍ ഭാഗം അഡ്വ.സെബാസ്റ്റന്‍കുളത്തുങ്കല്‍ എം എല്‍ എ യുടെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നു.