പാറത്തോട് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അടിമുടി ദുരൂഹത
പാറത്തോട് നിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസിൽ അടിമുടി ദുരൂഹത. കൊണ്ടുപോയത് എന്നും കാണുന്ന അയൽവാസി.. ഇരുചക്ര വാഹനത്തിന്റെ പിന്നിലിരുന്ന് ഉറങ്ങിയ കുഞ്ഞ്.. രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്…
പാറത്തോട്: പാറത്തോട് മുക്കാലിയിൽ നിന്നും നാലു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അടിമുടി ദുരൂഹത. എന്നും കാണുന്ന അയൽവാസി തന്നെ കുട്ടിയെ കടത്തിക്കൊണ്ടു പോയതിന്റെ ഞെട്ടലിലാണ്.. രക്ഷിതാക്കളും നാട്ടുകാരും. കുഞ്ഞിന്റെ അമ്മയും അമ്മയുടെ പിതാവും വീട്ടിലുള്ളപ്പോഴാണ് അയൽവാസി ഇവരോട് ആരോടും പറയാതെ വെള്ളച്ചാട്ടം കാണിക്കാൻ എന്ന രീതിയിൽ കുട്ടിയും കൊണ്ട് കടന്നു കളഞ്ഞത്. ആക്ടിവ സ്കൂട്ടർ പിന്നിൽ നാലുവയസ്സുകാരനെയും ഇരുത്തിയായിരുന്നു അപകടകരമായ യാത്ര. യാത്രയ്ക്കിടെ കുട്ടി ഉറങ്ങുകയും ചെയ്തു. കുട്ടിയുടെ പിതാവ് ആദ്യം ഇയാളെ ഫോൺ വിളിച്ചിട്ട് എടുക്കുവാൻ കൂട്ടാക്കിയില്ല. ഒടുവിൽ മുറിഞ്ഞുപുഴയിൽ വെച്ചു ഇയാൾ ഫോണെടുത്തപ്പോൾ കുട്ടിയുടെ പിതാവ് താക്കീത് നൽകിയപ്പോൾ അയൽവാസി കുട്ടിയുമായി തിരികെ വരികയായിരുന്നു. മടങ്ങിവരുമ്പോഴും കുട്ടിയുടെ പിതാവും കൂട്ടുകാരും മുണ്ടക്കയം പോലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം മാതാപിതാക്കൾക്ക് കൈമാറി.