കാർ വീട്ടിലേക്കു ഇടിച്ചു കയറി അപകടം
മുണ്ടക്കയം ഈസ്റ്റ്: 34-ാംമൈലിന് സമീപം നിയന്ത്രണം വിട്ട് കാർ വീട്ടിലേക്ക് ഇടിച്ചു കയറി വീട്ടുകാർ അത്ഭുതകരമായി രക്ഷപ്പെട്ടു
ഞായറാഴ്ച വൈകിട്ട് ആറരയോടെയായിരുന്നു അപകടം. പാഞ്ചാലിമേട്ടിൽ നിന്നും തിരികെ ഈരാറ്റുപേട്ട ലേക്ക് പോയ കാർ നിയന്ത്രണം വിട്ട് ദേശീയപാതയുടെ വശത്തെ മുണ്ടക്കയം 34-ാം മൈൽ കോന്നോത്ത് കെ .ജെ മേരിക്കുട്ടി .യുടെ വീട്ടിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകട സമയത്ത് മുറിക്കുള്ളിൽ ഉണ്ടായിരുന്ന വീട്ടുകാർ പരിക്കേൽക്കാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.വാഹന യാത്രികർക്കും അപകടത്തിൽ പരിക്കില്ല”