പെരുവന്താനം അമലഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു
പെരുവന്താനം അമലഗിരിയിൽ ബൈക്കും കാറും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു, മകനൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന കറുകച്ചാൽ ഉദയംകുഴി വീട്ടിൽ ജോസ് (58) ആണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എതിർ ദിശയിൽ നിന്ന് വന്ന കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിൻ സീറ്റിൽ ഇരുന്ന ജോസ് ബൈക്കിൽ നിന്ന് തെറിച്ചു വീണ് മരണപ്പെടുകയുമായിരുന്നു. ബൈക്ക് ഓടിച്ച മകൻ ജോയലിനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു,