എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി
എസ്ഡിപിഐ പ്രതിഷേധ സംഗമം നടത്തി.
വിലക്കയറ്റം രൂക്ഷം സർക്കാർ വിപണിയിൽ ഇടപെടുക എന്ന മദ്രാവാക്യം ഉയർത്തി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി ടൗൺ ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സംഗമം നടത്തി.
എസ്ഡിപിഐസംസ്ഥാന വ്യാപകമായി നടത്തി വരുന്ന വിലക്കയറ്റത്തിനെതിരെയുള്ള കാമ്പയിൻ്റെ ഭാഗമായി കാഞ്ഞിരപ്പള്ളി ടൗണിൽ നടന്ന പ്രതിക്ഷേധ സംഗമം എസ്ഡിപിഐ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി വിഎസ് അഷറഫ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ജനജീവിതം തകർക്കുന്ന വിലക്കയറ്റം സാധരണ ജനങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. വിലക്കയറ്റം തടയുന്നതിൽ ഇടതുപക്ഷ സർക്കാർ കാട്ടുന്നത് കടുത്ത അനീതിയാണന്നും ഭരണപരാജയത്തിൻ്റെ തുടർച്ച യാണെന്നും പറഞ്ഞു.
എൻഎം ജലാൽ, അബ്ദുൾ റസാഖ്, എംബി ഷിബിഖാൻ മOത്തിൽ, നിജാസ് കെകെ തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി സംസാരിച്ചു.