കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ്

കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളി ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് സെപ്റ്റംബര്‍ മാസത്തോടെ ആരംഭിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ് ലഭിച്ചതായി ഗവ.ചീഫ് വിപ്പ് ഡോ.എന്‍.ജയരാജ് അറിയിച്ചു. സംസ്ഥാനത്തെ ആശുപത്രികളുടെ സ്റ്റാഫ് പാറ്റേണ്‍ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനായി 1 കോടി രൂപ അനുവദിക്കും. ആവശ്യമായ സ്റ്റാഫിനെയും ഉടന്‍ നിയമിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ചീഫ് വിപ്പ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page