ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു
കാഞ്ഞിരപ്പള്ളി
ഓട്ടോ-ടാക്സി ആൻറ്റ് ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ (സി ഐ ടി യു ) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു.നിർധന രോഗികൾക്കുള്ള ചികിത്സാ സഹായം, പഠനോപകരണ വിതരണം, മുതിർന്ന തൊഴിലാളികളെ ആദരിക്കൽ എന്നിവയും നടന്നു. സി ഐ ടി യു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥ് സമ്മേളനം ഉൽഘാടനം ചെയ്തു.കെ എസ് ഷാനവാസ്, ടി പി അജികുമാർ, വി പി ഇബ്രാഹിം, വി പി ഇസ്മായിൽ, പി കെ നസീർ, അജാസ് റഷീദ്, പി എച്ച് ഹാരിഷ്, കെ കെ ബാബു, സി പി കബീർ, ഉനൈസ് ബഷീർ, സജി പിഞ്ചു വള്ളിൽ എന്നിവർ സംസാരിച്ചു.മുതിർന്ന മാധ്യമ പ്രവർത്തകൻ ഇക്ബാബാൽ ഇല്ലത്തുപറമ്പിലിനെ ആദരിച്ചു.