പുഞ്ചവയല്‍-പാക്കാനം- മഞ്ഞളരുവി റോഡിന് 50 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ
പുഞ്ചവയല്‍-പാക്കാനം-
മഞ്ഞളരുവി റോഡിന് 50 ലക്ഷം രൂപ അനുവദിച്ചു: അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ
മുണ്ടക്കയം : പുഞ്ചവയലില്‍ നിന്ന് ആരംഭിച്ച് പാക്കാനം വഴി എരുമേലി ഗ്രാമപഞ്ചായത്തിലെ മഞ്ഞളരുവിയില്‍ എത്തുന്ന 5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പി.ഡബ്ല്യു.ഡി റോഡിന് അമ്പത് ലക്ഷം രൂപ അനുവദിച്ചതായി സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എം എല്‍ എ അറിയിച്ചു.
വനമേഖലയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്ററോളം ഭാഗം നിലവില്‍ ടാറിങ്ങോ, കോണ്‍ക്രീറ്റിങ്ങോ ഇല്ലാതെ ഗതാഗത യോഗ്യമല്ലാതിരുന്നതുമൂലം നാളിതുവരെ ഈ റോഡ് പൂര്‍ണ്ണതോതില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഭാഗം കൂടി കോണ്‍ക്രീറ്റിംഗ് നടത്തി റോഡ് ഗതാഗതയോഗ്യമാക്കുന്നതിനാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്
മുണ്ടക്കയം ഗ്രാമ പഞ്ചായത്തിന്റെ 11,15 എന്നീ വാര്‍ഡിലൂടെയും, എരുമേലി ഗ്രാമ പഞ്ചായത്തിന്റെ 8,9 എന്നീ വാര്‍ഡുകളിലൂടെയും കടന്നുപോകുന്ന ഈ റോഡ് വനം വകുപ്പിന്റെ അനുമതി കിട്ടാതിരുന്നത് മൂലമാണ് ഏതാണ്ട് 20 വര്‍ഷത്തിലധികമായി ടാറിങ്ങോ, കോണ്‍ക്രീറ്റിങ്ങോ നടത്താന്‍ കഴിയാതെ ഗതാഗതയോഗ്യമല്ലാതെ കിടന്നിരുന്നത്. ഇക്കാര്യത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രനുമായി ചര്‍ച്ച നടത്തി വനം വകുപ്പ് ഉന്നയിച്ചിരുന്ന തടസ വാദങ്ങള്‍ പരിഹരിച്ച് റോഡ് കോണ്‍ക്രീറ്റിംഗിന് വനം വകുപ്പില്‍ നിന്നും അനുമതി നേടിയെടുക്കുകയായിരുന്നു.