മുണ്ടക്കയം ചെക്ക് ഡാമിലെ മണൽ ലേലം ചെയ്യും
കോട്ടയം: മുണ്ടക്കയം പഞ്ചായത്തിൽ മണിമലയാറ്റിൽ മുണ്ടക്കയം ചെക്ക് ഡാമിൽ അടിഞ്ഞുകൂടിയിട്ടുള്ള ഏകദേശം 13500 ഘനമീറ്റർ എക്കലും ചെളിയും കലർന്ന മിശ്രിതം ജൂൺ 12 ന് രാവിലെ 11 ന് മുണ്ടക്കയം ചെക്ക് ഡാമിന് സമീപത്ത് വെച്ച് പരസ്യമായി ലേലം ചെയ്യും. നിരതദ്രവ്യം പണമായോ ഡി.ഡിയായോ സ്വീകരിക്കുമെന്ന് പത്തനംതിട്ട മൈനർ ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.