പൂർവ്വ വിദ്യാർത്ഥികൾ നോട്ട് ബുക്കുകളും ബാഗുകളും വിതരണം ചെയ്തു
പൂർവ്വ വിദ്യാർത്ഥികൾ നോട്ട് ബുക്കുകളും ബാഗുകളും വിതരണം ചെയ്തു
പാറത്തോട് – പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കുളിലെ 1974-75 ബാച്ച് “സ്നേഹതീരം” ഗ്രൂപ്പിലെ പൂർവ്വ വിദ്യാർത്ഥികൾ 2024 അദ്ധ്യയന വർഷത്തിലും വിദ്യാർത്ഥികൾക്കായ് നോട്ട് ബുക്കുകളും, സ്ക്കൂൾ ബാഗുകളും നൽകി. പൂർവ്വ വിദ്യാർത്ഥി ഗ്രൂപ്പ് അംഗവും പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ കെ.കെ. ശശികുമാർ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രഥമ അദ്ധ്യാപിക ദീപ പി ജി യ്ക്ക് നൽകി ഉത്ഘാടനം നിർവ്വഹിച്ചു. അദ്ധ്യാപക പ്രതിനിധി ടോമി ജേക്കബ്ബ്,പൂർവ്വ വിദ്യാർത്ഥി പ്രതിനിധികളായ എം.കെ. അഹമ്മദ് കുട്ടി, പിറ്റി അഷറഫ്, കെ.സി. മർക്കോസ്, ആയൂബ് ഖാൻ മുക്കാലി, ഷാജഹാൻ ഇ.എ., സി.ജെ ജോസ്, സുരേന്ദ്രൻ കൊടിത്തോട്ടം, ജോൺസ് ജെ വടക്കേടം, പി.എം. ജോർജ് എന്നിവർ പങ്കെടുത്തു