ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു
ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ പരിസ്ഥിതി ദിന പരിപാടികൾ സംഘടിപ്പിച്ചു.
പാറത്തോട് – ആഗോള തലത്തിൽ എല്ലാവർഷവും ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിക്കുന്നതിൻ്റെ ഭാഗമായി ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് പരിസ്ഥിതി ദിനം ആചരിച്ചു. പാറത്തോട് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും പൂർവ്വ വിദ്യാർത്ഥിയുമായ കെ.കെ. ശശികുമാർ സ്ക്കൂൾ വളപ്പിൽ വൃക്ഷത്തൈ നട്ട് പരിസ്ഥിതി സംരക്ഷിക്കേണ്ട ആവശ്യകതകൾ ഓർമ്മിപ്പിച്ചു. ഹെഡ്മിസ്ട്രസ് ദീപാ പിജി പരിസ്ഥിതി സന്ദേശം നൽകി. സ്ക്കൂൾ വിദ്യാർത്ഥികൾ പരിസ്ഥിതി ദിന പരിപാടികളും സംഘടിപ്പിച്ചു.