ഓടകൾ എവിടെ.. മുണ്ടക്കയം ബൈപ്പാസിലെ വെള്ളകെട്ടിന് കാരണം അനധികൃത നിർമ്മാണങ്ങൾ
ഓടകൾ എവിടെ.. മുണ്ടക്കയം ബൈപ്പാസിലെ വെള്ളകെട്ടിന് കാരണം അനധികൃത നിർമ്മാണങ്ങൾ
മുണ്ടക്കയം: മുണ്ടക്കയം ബൈപ്പാസിലെ വെള്ളക്കെട്ടിനും അപകടങ്ങൾക്കും കാരണം അനധികൃത നിർമ്മാണങ്ങളെന്നു ആക്ഷേപം ശക്തം. ബൈപ്പാസ് പണിപൂർത്തിയായതിനോടൊപ്പം തന്നെ ഓടകളുടെ നിർമാണവും പൂർത്തിയായിരുന്നു. സെന്റ് ജോസഫ് സ്കൂൾ ഗ്രൗണ്ടിലേക്കുള്ള പ്രവേശന കവാടം ഉൾപ്പെടെയുള്ള ഭാഗത്ത് ഓടകൾ നികന്നു പോയിട്ടുണ്ട് . റോഡ് സൈഡിൽ പുതിയ സ്ഥാപനങ്ങൾ വന്ന സ്ഥലങ്ങളിലെല്ലാം തന്നെ സ്ഥിതി ഇതാണ്. റോഡിലേക്ക് ഒഴുകുന്ന വെള്ളം എല്ലാം ഇപ്പോൾ വെ ബ്രിഡ്ജിന്റെ സമീപത്തായി കെട്ടിക്കിടന്ന് ഗതാഗതം പോലും സാധ്യമാകാത്ത രീതിയിൽ ആയിരിക്കുകയാണ്. ഇരു ദിശയിലേക്ക് ഉള്ള വാഹനങ്ങൾ റോഡിന്റെ ഒരു സൈഡിൽ കൂടി പോകുന്നത് അപകടങ്ങൾക്ക് കാരണമാകുന്നു. നിരവധി അപകടങ്ങൾ വന്നിട്ടും വാർത്തകൾ വന്നിട്ടും അധികൃതർ ഇതുവരെ ബൈപ്പാസിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല.