മുണ്ടക്കയം ടൗണിലെ സി സി ടി വി സ്ഥാപിക്കൽ പ്രഖ്യാപനങ്ങൾ ജലരേഖയായി മാറി.
മുണ്ടക്കയം ടൗണിലെ സി സി ടി വി സ്ഥാപിക്കൽ പ്രഖ്യാപനങ്ങൾ ജലരേഖയായി മാറി.
മുണ്ടക്കയം: മുണ്ടക്കയം ടൗണിൽ സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് അധികാരികൾ പലതവണ നടത്തിയ പ്രഖ്യാപനങ്ങൾ ജലരേഖയായി മാറി. മുണ്ടക്കയം ടൗൺ കേന്ദ്രീകരിച്ച് നടക്കുന്ന കുറ്റകൃത്യങ്ങളുടെ തെളിവ് തേടി സ്വകാര്യ സ്ഥാപനങ്ങളുടെ പിന്നാലെ നടക്കേണ്ട ഗതികേടിലാണ് പോലീസും. ടൗണിൽ ആകട്ടെ ചുരുക്കം ചില ക്യാമറകൾ മാത്രമാണ് newsmundakayam പൊതുനിരത്തിലേക്ക് ദൃശ്യങ്ങൾ പതിയുന്ന രീതിയിൽ സ്ഥാപിച്ചിരിക്കുന്നത്. പലതവണ ഗ്രാമപഞ്ചായത്തിന്റെ ഭാഗത്തുനിന്നും സിസിടിവി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ വന്നിരുന്നു. newsmundakayam ഏറ്റവും ഒടുവിൽ പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതിയും സംയുക്തമായി സിസിടിവി സ്ഥാപിക്കുന്നതിനെക്കുറിച്ചു ആലോച്ചിരുന്നു. ഇതനുസരിച്ച് പതിനാറ് newsmundakayam ക്യാമറ യൂണിറ്റിനുള്ള ഡി വി ആർ വ്യാപാരി വ്യവസായി ഏകോപന സമിതി സ്പോൺസർ ചെയ്യാമെന്ന് അറിയിച്ചിരുന്നു. ഏകദേശം ഒന്നര ലക്ഷം രൂപയോളം ചിലവാകും എന്നും ഇത് പൊതു സമൂഹത്തിൽ നിന്നും കണ്ടെത്താം എന്നുമായിരുന്നു അന്നത്തെ ധാരണ. എന്നാൽ ഈ ആലോചനകൾ പിന്നീട് നിലച്ചു. പോലീസോ പഞ്ചായത്തോ ഇതിന് വീണ്ടും മുൻകൈയെടുത്തുമില്ല. newsmundakayam ചുരുക്കത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികളെല്ലാം ജലരേഖകളായി മാറി
ജനകീയ പാലം നിർമ്മാണം പൂർത്തിയായി… ദൃശ്യങ്ങൾ കാണാം https://youtu.be/7m1lL04uz20