കൈക്കൂലി വാങ്ങവെ പിടി യിലായ കൊക്കയാർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എൽ. ദാനിയേലിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി
പീരുമേട്: സബ്‌സിഡി ലഭിക്കുന്നതിന് പതിനായിരം രൂപ കൈക്കൂലി വാങ്ങവെ പിടി യിലായ കൊക്കയാർ മുൻ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.എൽ. ദാനിയേലി നെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി. വിജിലൻസിന്റെ അന്വേഷണ പരിധിയിലിരിക്കുന്ന കേസിലാണ് ഗവർണറു ടെ ഉത്തരവ്.
2022 ജൂലൈ ഏഴിനാ യിരുന്നു കേസി നാസ്പദമായ സംഭവം. വെംപ്ലി സ്വദേശി കൈപ്പൻപ്ലാക്കൽ മാർട്ടിൻ കുര്യന്റെ പക്കൽ നിന്നും പതിനായിരം രൂപ കൈക്കൂലി വാങ്ങു ന്നതിനിടെയാണ് ദാനിയേൽ വിജിലൻസ് പി ടിയിലാകുന്നത്. ടാർപോളിൻ കുളം നിർമാണ ഫണ്ടിന് സബ്‌സിഡി ലഭിക്കുന്നതിനാണ് ഇയാളിൽ നിന്നും കൈ ക്കൂലി വാങ്ങിയത്. ഇടുക്കി വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ യാണ് കേസെടുത്ത് അന്വേഷണം നടത്തിയത്. മേഖലാ വിജിലൻസ് എ സ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിൽ ഇടുക്കി വിജിലൻസ് ഡിവൈ.എസ്.പി ജെ. സന്തോഷ്‌കുമാർ, ഇൻസ്പെക്ടർമാരായ ടി പ്സൺ തോമസ്, ജയകുമാർ, മഹേഷ് പിള്ള, ഫിറോസ് തുടങ്ങിയവരു ടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.