ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ
ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം: യുവാവ് അറസ്റ്റിൽ.
മുണ്ടക്കയം : ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 31-ആം മൈൽ ഭാഗത്ത് പുതുക്കാട്ടിൽ വീട്ടിൽ അംജത്ത്ഖാൻ പി.വി (26) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടുകൂടി മുണ്ടക്കയം നെൻമേനി ഭാഗത്തുള്ള റോഡിൽ വച്ച് ഓട്ടോ ഓടിച്ചു വരികയായിരുന്ന യുവാവിനെ തടഞ്ഞുനിർത്തുകയും, ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാവുകയും തുടർന്ന് വഴിയിൽ കിടന്ന കല്ലെടുത്ത് ഇയാളെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. കല്ലുകൊണ്ട് യുവാവിന് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മുണ്ടക്കയം സ്റ്റേഷൻ എസ്.ഐ വിപിൻ കെ. വി, എ.എസ്.ഐ ഷീബ, സി.പി.ഒ റഫീഖ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.