അദ്ധ്യയന വർഷാരംഭം.സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി
പുതിയ അദ്ധ്യയന വർഷത്തിലേയ്ക്കുള്ള സ്കൂൾ വാഹനങ്ങളുടെ പരിശോധന നടത്തി
കാഞ്ഞിരപ്പള്ളി: അധ്യയന വർഷ ആരംഭവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി ജോ. ആർ.ടി.ഒ. യ്ക്ക് കീഴിലെ സ്‌കൂൾ വാഹനങ്ങളുടെയും സ്‌കൂൾ വിദ്യാർഥികളുമായി സർവീസ് നടത്തുന്ന മറ്റ് വാഹനങ്ങളുടെയും ഫിറ്റ്‌നസ് പരിശോധന നടത്തി. മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്മരായ ജോയിൻ്റ് ആർ ടി ഓ സൻജയ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറന്മാരായ ഷാജി വറുഗീസ്, ഹഫീസ്, അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറന്മാറായ അനിൽകുമാർ റ്റി.വി. ബിനോ ഐസക്ക് എന്നിവർ നേതൃത്വം നൽകി.