കോട്ടയം ജില്ലയിൽ ഇന്ന് ഈ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും

വൈദ്യുതി മുടങ്ങും

കോട്ടയം : ഗാന്ധിനഗർ 66 കെ വി സബ്‌സ്റ്റേഷനിൽ വാർഷിക അറ്റകുറ്റ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് രാവിലെ 8.00 മണിമുതൽ വൈകിട്ട് 6.00 മണിവരെ സബ്‌സ്റ്റേഷന്റെ പരിധിയിൽ വരുന്ന യൂണിവേഴ്‌സിറ്റി, മെഡിക്കൽ കോളേജ്, എസ് എച്ച് മൗണ്ട്,വില്ലൂന്നി, കുടമാളൂർ, അമ്മഞ്ചേരി, പാറമ്പുഴ, കാരിത്താസ്, നീലിമംഗലം എന്നീ 11 കെ വി ഫീഡറുകളിൽ ഗാന്ധിനഗർ സബ്‌സ്റ്റേഷനിൽ നിന്നുള്ള വൈദ്യുതി തടസ്സപ്പെടും

മണർകാട് : മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന വട്ടവേലി, മധുരം ചേരിക്കടവ്, കളത്തിപ്പടി, അനർട്ട് ട്രാൻസ്ഫോമറുകളിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും

പുതുപ്പള്ളി: പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പെരുങ്കാവ്, കയ്പനാട്ടുപടി ട്രാൻസ്ഫോർമറുകളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

അയ്മനം: അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള ബി റ്റി എസ് ഒളശ്ശ , കരിമാങ്കാവ്, വള്ളോന്തറ, വൈദ്യശാല, ഒളശ്ശ ,കാരാമ, കുഴിവേലിപ്പടി,പരിപ്പ്, പരിപ്പ് 900, എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ഉള്ള പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9:00 AM മുതൽ വൈകിട്ട് 5:00 pm വരെ മരച്ചില്ലകൾ വെട്ടി മാറ്റുന്ന ജോലിയുമായി ബന്ധപ്പെട്ട് വൈദ്യുതി മുടങ്ങും

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page