യുവാവിനെ കാണാതായ സംഭവം തെരച്ചിൽ ഫയർഫോഴ്സ് അവസാനിപ്പിച്ചു

കോട്ടയം : മണിമല മൂലേപ്ലാവിന് സമീപം മണിമലയാറ്റിൽ കുളിക്കുന്നതിനിടെ യുവാവിനെ കാണാതായി. മണിമല കോത്തലപ്പടി മലംമ്പാറ സ്വദേശി തടത്തേൽ ബിജി ബിജു(25) വിനെയാണ് കാണാതായത്
കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ഫയർഫോഴ്സിൻ്റെ സ്ക്കൂബാ ടീം മൂന്ന് മണിക്കൂറിലേറെ ആറ്റിൽ തെരച്ചിൽ നടത്തിയിട്ടും യുവാവിനെ കണ്ടെത്താനായില്ല.
വൈകുന്നേരം എട്ടു മണി ആയതോടുകൂടി ഇന്നത്തെ തെരച്ചിൽ ഫയർഫോഴ്സ് അവസാനിപ്പിച്ചു.

രാത്രിയായതും, പ്രതികൂല കാലാവസ്ഥയും അടക്കം കണക്കിലെടുത്താണ് തെരച്ചിൽ നിർത്തിയത് . ഇന്ന് രാവിലെ വീണ്ടും ഫയർഫോഴ്സ് തെരച്ചിൽ പുനരാരംഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *

You cannot copy content of this page