തുലാപ്പള്ളിയിൽ ശബരിമല തീർഥാടകർ സഞ്ചരി ച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് കുട്ടി മരിച്ചു
തുലാപ്പള്ളി:ശബരിമല തീർഥാടകർ സഞ്ചരി ച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് കുട്ടി മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തുലാപ്പ ള്ളി നാറാണംതോട്ടിലായിരുന്നു അപക ടം.നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്. പരുക്കേറ്റ 5 പേരുടെ നില ഗുരുതരമാണെന്നാണു പ്രാഥമിക വിവരം. ത മിഴ്നാട്ടിൽ നിന്നുള്ള തീർഥാടകർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽപെട്ടത്.ശബരിമ ല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ ഇറ ക്കവും വളവും ഉള്ള മേഖലയിൽ വാഹനം നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. പരി ക്കേറ്റവരെ മുക്കൂട്ടുതറയിലെ ആശുപത്രി യിലേക്ക് മാറ്റി.