മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയതില്‍ പ്രതിഷേധിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ സൂപ്പര്‍വൈസറെ ക്രൂരമായി മര്‍ദ്ധിച്ചു
ഏന്തയാര്‍: പ്രളയത്തില്‍ തകര്‍ന്ന ഏന്തയാര്‍ ഈസ്റ്റ് പാലത്തിന്റെ നിര്‍മ്മാണത്തിനിടെ മലയാളികളായ തൊഴിലാളികളെ പണിക്ക് ഇറക്കിയതില്‍ പ്രതിഷേധിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ സൂപ്പര്‍വൈസറെ ക്രൂരമായി മര്‍ദ്ധിച്ചു. ആലുവ സ്വദേശിയായ ബിജു മാത്യു വിനാണ് മര്‍ദ്ധനമേറ്റത്. ചൂട് കൂടിയ സാഹചര്യത്തില്‍ ജോലിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം ജോലി സമയം നീചപ്പെടുത്തി തൊഴിലാളികളോട് രാവിലെ ആറുമണി മുതല്‍ 11 മണി വരെ ജോലി ചെയ്യണമെന്ന് സൂപ്പര്‍വൈസര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇവര്‍ ഇതിന് തയ്യാറായില്ല രാവിലെ എട്ടരയായിട്ടും തൊഴിലാളികള്‍ ജോലിക്ക് എത്താതെ വന്നതോടെ മിക്‌സ് ചെയ്ത കോണ്‍ക്രീറ്റിംഗ് നശിച്ചു പോകുമെന്ന് സാഹചര്യത്തില്‍ പ്രദേശവാസികളായ തൊഴിലാളികളുടെ സഹായം സൂപ്പര്‍വൈസര്‍ ആവശ്യപ്പെടുകയായിരുന്നു. നാല് മലയാളി തൊഴിലാളികള്‍ ജോലിക്ക് ഇറങ്ങിയതോടെ എട്ടോളം വരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന സൂപ്പര്‍വൈസറെ അതിക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സൂപ്പര്‍വൈസര്‍ ബിജു മാത്യുവിനെ ചവിട്ടി നിലത്തിട്ട ശേഷം കല്ലുകൊണ്ട് ദേഹത്ത് ഇടിക്കുകയായിരുന്നു ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പിടിച്ച മാറ്റി പെരുവന്താനം പോലീസില്‍ വിവരം അറിയിച്ചു. പോലീസ് സ്ഥലത്തെത്തി അതിഥി തൊഴിലാളികളെ ഇവിടെ നിന്നും മാറ്റി. മലയാളികളെ പണിക്ക് ഇറക്കിയതിന്റെ പേരില്‍ കേരളത്തില്‍ ആദ്യമായാണ് അതിഥി തൊഴിലാളികളുടെ അതിക്രമം ഉണ്ടാകുന്നത്.