കോട്ടയം ജില്ലയില്‍ ഇന്ന് (05.04.2024) ഈ സ്ഥലങ്ങളില്‍ വൈദ്യുതി മുടങ്ങും
വൈദ്യുതി മുടങ്ങും
അയർക്കുന്നം : അയർക്കുന്നം സെക്ഷൻ പരിധിയിൽ വരുന്ന തണ്ടാശ്ശേരി, അയ്യങ്കോവിക്കൽ, നീറിക്കാട് ടവർ, നീറിക്കാട് ചിറ,വന്തല്ലൂർക്കര, പയറ്റ കുഴി, എന്നീ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ വരുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
പൈക : പൈക ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മൂലേതുണ്ടി, ദിലാവർ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയും മേവട, മേവട ടവർ ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 മുതൽ 11 വരെയും വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട: തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന മരവിക്കല്ല്, തലനാട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടു മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
പുതുപ്പള്ളി : പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന എസ് എം ഇ, കീച്ചാൽ ,വികാസ്, ബെസ്റ്റ് ബോർമ്മ, തലപ്പാടി, ആനത്താനം , എം ഒ സി, റബർ ബോർഡ്, ചേരുംമൂട്ടിൽ കടവ് എന്നീ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
മീനടം: മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാളച്ചന്ത,കഞ്ചാവ് കവല ട്രാൻസ്ഫോർമറിൽ ഇന്ന് രാവിലെ 9:30 മുതൽ 5:30 വരെയും നെല്ലിക്കാകുഴി, പൊങ്ങൻപാറ, ഞണ്ടുകുളം പാലം ട്രാൻസ്ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
പാലാ: പാലാ ഇലക്ട്രിക്കൽ സെക്ഷനു പരിധിയിൽ വരുന്ന പന്താലാനിപ്പടി, തേവർ മറ്റം എന്നീ ട്രാൻസ്ഫോർമറുകളിൽ ഇന്ന് 8.00 മുതൽ 5.00 വരെ ഭാഗികമായും, കണ്ണാടിയുറുമ്പ്, പാലം പുരയിടം, വട്ട മല ക്രഷർ എന്നിവിടങ്ങളിൽ 9.00 മുതൽ 12.00 വരെയും വൈദ്യുതി മുടങ്ങും